ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന

','

' ); } ?>

ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളെ കളിയാക്കുന്നതില്‍ വിശദീകരണവുമായി മകളും നടിയുമായ അഹാനകൃ്ണ. താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടഭക്ഷണം ബീഫ് ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകളും ഇതിനിടയില്‍ ഉയര്‍ന്നു വന്നു. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്നത്. ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം.

തന്റെ പിതാവ് കൃഷ്ണകുമാര്‍ ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ശാരീരിക പ്രശനമുള്ളതു കൊണ്ട് പിന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചും നടി വിശദീകരിച്ചു. പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷന്‍ ടീമില്‍ നിന്നും കുക്ക് ചെയ്തതാണെന്ന് നടി പറയുന്നു. അമ്മ തനിക്ക് ബീഫ് വെച്ചു തരാറുണ്ടെന്ന തരത്തിലായിരുന്നു നടിയുടെ പേരില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അങ്ങനെ താന്‍ പോസ്റ്റില്‍ എഴുതിയിട്ടില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നും നടി ചൂണ്ടിക്കാട്ടി. തന്റെ പിതാവ് സെന്‍സിബാളായ ആളാണ്. വിടുവായത്തം പറയുന്ന ആളല്ലെന്നും നടി കുറിച്ചു. ‘താനും തന്റെ പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു.തന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്റെ അഭിപ്രായമാക്കി മാറ്റുന്നു,’ അഹാന ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസില്‍ കുറിച്ചു.