
ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന വടം വലി പ്രമേയമായ ‘ആഹാ’യിലെ തീം സോങ് റിലീസ് ചെയ്തു. ഗായിക സയനോര ഫിലിപ് സംഗീതം നല്‍കിയ പാട്ട് അര്‍ജുന്‍ അശോകന്‍ ആണ് ആലപിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, കാര്‍ത്തി, വിജയ് സേതുപതി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ഔദ്യോഗികമായി റിലീസ് ചെയ്തത്. മനോരമ മ്യൂസിക് ആണ് പാട്ട് ആസ്വാദകര്‍ക്കരികില്‍ എത്തിച്ചത്.
സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആഹാ. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശാന്തിബാലചന്ദ്രനാണ് ഇന്ദ്രജിത്തിന്റെ നായിക. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍ എന്നിവരാണ് ‘ആഹാ’യിലെ മറ്റു പ്രധാന താരങ്ങള്‍
സയനോര സംഗീതസംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വ്യത്യത തരത്തിലുള്ള നാല് പാട്ടുകളാണ് ആഹായില്‍ ഉള്ളത്. സയനോരയും ജുബിത് നമ്രടത്തും ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് പാട്ടുകള്‍ക്കു വരികള്‍ കുറിച്ചിരിക്കുന്നത്. തീം സോങ് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചാണ് പാട്ട് പ്രേക്ഷകരിലേയ്‌ക്കെത്തിയത്.