മേജര്‍ ഫസ്റ്റ് ലുക്ക്

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.ശശികിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

അദ്ദേഹം എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ഞങ്ങള്‍ ഈ ചിത്രത്തിലൂടെ പറയുന്നത് എന്നാണ് ആദിവി ശേഷ് അറിയിച്ചത്. സിനിമയ്ക്കായുള്ള അദിവി സേഷിന്റെ തയ്യാറെടുപ്പുകളുടെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.