ഏപ്രില്‍ 13 ന് റിലീസ് ചെയ്യാനിരിക്കെ വിജയ് ചിത്രം ബീസ്റ്റിന്( Beast ) കുവൈത്തിന് പിന്നാലെ ഖത്തറിലും വിലക്ക്.സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമര്‍ശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ ഇതേ കാരണത്താല്‍ തന്നെയാണ് കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങള്‍ അടങ്ങിയതിനാലും ‘ബീസ്റ്റ്‘ റിലീസ് ചെയ്യുന്നത് കുവൈറ്റ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തര്‍ സര്‍ക്കാര്‍ തങ്ങളുടെ മേഖലയില്‍ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.
‘ബീസ്റ്റ്’ എന്ന ചിത്രത്തിന് തുടര്‍ച്ചയായി വിലക്കുകള്‍ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്സ് ഓഫീസിനെ വലിയ തോതില്‍ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാല്‍ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം.
അതേസമയം, ‘ബീസ്റ്റ്’ Beast മറ്റ് ജിസിസി മേഖലയായ യുഎഇ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ സിനിമയ്ക്ക് പിജി 15 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞു. അതേസമയം കെഎസ്എ സെന്‍സര്‍ഷിപ്പ് തിങ്കളാഴ്ച നടക്കും.പൂജ ഹെഗ്ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു, അപര്‍ണ ദാസ്, സതീഷ്, റെഡിന്‍ കിംഗ്സ്ലി എന്നിവരോടൊപ്പം റോ ഏജന്റായി വിജയ് ‘ബീസ്റ്റ്’ ചിത്രത്തില്‍ എത്തും. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്ത മൂന്ന് ഗാനങ്ങള്‍ക്ക് ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. പാന്‍-ഇന്ത്യന്‍ റിലീസിനുള്ള ബുക്കിംഗ് ശക്തമായി തുടരുകയാണ്.
ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നതനുസരിച്ച്, ‘ട്രെയിലറിന് ജനങ്ങളില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. ഗാനങ്ങള്‍ തരംഗമായിക്കഴിഞ്ഞു. ഈ ഘടകങ്ങള്‍ ബീസ്റ്റിനെ വളരെയധികം സഹായിച്ചു.
Beast