മറ്റൊരു രസികന്‍ കഥയുമായി അടി കപ്യാരെ കൂട്ടമണി സംവിധായകന്‍ വീണ്ടും.. ‘ഉറിയടി’ ടീസര്‍ കാണാം..

മലയാളത്തിലെ യുവതാരങ്ങളായ അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, വിനീത് മോഹന്‍ എന്നിവരെ അണിനിരത്തി നവാഗതനായ എ ജെ വര്‍ഗീസ് ഒരുക്കിയ ചിത്രമാണ് അടി കപ്യാരി കൂട്ടമണി. ഏറെ വ്യത്യസ്ഥമായ ഒരു പ്രമേയവും അവതരണവുമായെത്തിയ ചിത്രം മലയാളി പ്രേക്ഷകര്‍ ഒരു മികച്ച എന്റര്‍റ്റെയ്‌നറായി തന്നെ സ്വീകരിച്ചു. ഇപ്പോള്‍ തന്റെ പുതിയ ചിത്രവുമായി വര്‍ഗീസെത്തുമ്പോള്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ ഫഹദ് ഫാസില്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്ഥമായ ഒരു താരനിരയും കഥയുമായെത്തുന്ന ചിത്രം മറ്റൊരു സൂപ്പര്‍ എന്റര്‍റ്റെയ്‌നറായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ‘ആന്‍ അഡി കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്’ എന്നാണ് ഉറിയടിയുടെ ടാഗ് ലൈന്‍. പേരു പോലെ തന്നെ ഒരു ഗ്രാമത്തിലെ ആഘോഷവും അനുബന്ധ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്ന് ടീസര്‍ പറയുന്നു. അജു വര്‍ഗീസ്, ശ്രീനിവാസന്‍, സിദ്ദിഖ്, ബൈജു, ഇന്ദ്രന്‍സ്, പ്രേം കുമാര്‍, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍, ശ്രീജിത്ത് രവി, ആര്യ, ശ്രീലക്ഷ്മി എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിനേഷ് ദാമോധറാണ് രചന. ഛായാഗ്രഹണം ജെമിന്‍ ജെ അയ്യാനത്ത്, സംഗീതം ഇഷാന്‍ ദേവ്, കലാ സംവിധാനം രാഖില്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.