“ഇവളാണോ നായിക? ഉയരവുമില്ല, നിറവുമില്ല’എന്നൊക്കെ പറഞ്ഞവരുണ്ട്, ലൊക്കേഷനിൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്”; വരദ

','

' ); } ?>

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി വരദ. സിനിമയിലൂടെയാണ് തുടക്കമെങ്കിലും സീരിയലിലൂടെയാണ് നടി തന്റെ കരിയറിനെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട വേദനാ ജനകമായ അനുഭവം തുറന്നു പറയുകയാണ് താരം. തന്റെ ശരീരപ്രകൃതത്തിനെയും നിറത്തെയും ചേർത്ത് ആളുകൾ അപമാനിച്ചിട്ടുണ്ടെന്നും, തന്നെ വെച്ച് സീരിയൽ ചെയ്‌താൽ വർക്ക് ആകുമോ എന്ന് സീനിയർ താരങ്ങൾ ആശങ്കപ്പെട്ടിട്ടുണ്ടെന്നും വരദ പറഞ്ഞു. സീരിയലിന്റെയും വ്യക്തികളുടെയും പേരെടുത്ത് പറയാതെയാണ് വരദയുടെ പ്രതികരണം. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

വരദയുടെ വാക്കുകൾ;

കരിയറിന്റെ തുടക്കത്തിൽ സീനിയറായിട്ടുള്ള ആളുകളിൽ നിന്ന് വേനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളൊക്കെ കേട്ടിട്ടുണ്ട്. “ഇതാണോ നായിക, ഉയരവുമില്ല, നിറവുമില്ല, ഇവളെയൊക്കെ വെച്ച് ചെയ്‌താൽ സീരിയൽ വർക്ക് ആകുമോഎന്നൊക്കെ. അതും ഞാൻ മറ്റൊരാള് പറഞ് കേട്ടതൊന്നുമല്ല. ഞാൻ സ്വയം കേട്ടതാണ് ഇതൊക്കെ. പറഞ് കേൾക്കുന്ന കാര്യങ്ങൾ അങ്ങനെ വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. അത് കൊണ്ട് അന്ന് ഞാനൊരു തീരുമാനം എടുത്തിരുന്നു. എന്നേക്കാൾ പ്രായം കുറഞ്ഞ കുട്ടികളുടെ അടുത്തും, എക്സ്പീരിയൻസ് കുറഞ്ഞവരുടെ അടുത്തും ഞാൻ അങ്ങനെ ആയിരിക്കില്ലെന്ന്.”

സത്യം പറഞ്ഞാൽ സമയത്തൊക്കെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അതും ലൊക്കേഷനിൽ ഒറ്റയ്ക്കിരുന്നിട്ടൊക്കെ. അതുകൊണ്ടൊക്കെ തന്നെ സീരിയലിനോടൊക്കെ മടുപ്പൊക്കെ തോന്നിയിട്ട് ഞാൻ ബ്രേക്ക് ഒക്കെ എടുത്തിട്ടുണ്ട്. ഞാൻ വളരെ സെൻസിറ്റിവായ ആളാണ്. ചെറിയ കാര്യങ്ങളിൽ വേദനിക്കും. ഇങ്ങനത്തെ ആളുകൾക്ക് ഫീൽഡിൽ നില നിൽക്കാൻ പാടാണ്. പക്ഷെ അഭിനയിക്കാൻ അറിയുന്നവർക്ക് എളുപ്പമാണ്.”

2006 ൽ പുറത്തിറങ്ങിയ “വാസ്തവം” എന്ന മലയാള ചിത്രത്തിലൂടെയാണ് വരദയുടെ അരങ്ങേറ്റം. 2008 ൽ പുറത്തിറങ്ങിയ സുൽത്താൻ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി നായികയായെത്തുന്നത്. യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലയിങ്ങാടി, എന്നോടു പറ ഐ ലവ് യു എന്ന് തുടങ്ങിയവയാണ് വരദയുടെ മലയാളം ചിത്രങ്ങൾ. ഇതിനു പുറമെ കാതലിക്കാലമ എന്ന തമിഴ് ചിത്രത്തിലും, അജന്ത എന്ന കന്നഡ ചിത്രത്തിലും വരദ അഭിനയിച്ചിട്ടുണ്ട്.

2012ൽ സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത സ്നേഹക്കൂട് എന്ന സീരിയലിലൂടെയാണ് വരദ സീരിയലിലേക്കെത്തുന്നത്. തുടർന്ന് മഴവിൽ മനോരമയിലെ ഹൃദയം സാക്ഷി, അമല, ഇളയവൾ ഗായത്രി. ഏഷ്യാനെറ്റിലെ പ്രണയം, അമൃത ടീവിയിലെ ജാഗ്രത, സൂര്യയിലെ മാലാഖയുടെ മകൾ, തുടങ്ങിയ സീരിയലുകളൊക്കെ വരദയുടേതായി എത്തി. നിലവിൽ ‘മാംഗല്യം’ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.