
ഗതാഗതക്കുരുക്ക് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രിയോട് പറഞ്ഞ് നടി ഉർവശി. തൃശൂരിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് തമാശ കലർത്തി പരാതി രൂപത്തിലാണ് ഉർവശി സംസാരിച്ചത്. “പണ്ടത്തെ തൃശൂരിൽ നിന്നും ഒരുപാട് വികസനങ്ങൾ ഇന്നത്തെ തൃശൂരിനുണ്ടെന്നും, എന്നാൽ ഗതാഗത കുരുക്ക് വല്ലാത്ത കുരുക്ക് തന്നെയാണെന്നും ഉർവശി പറഞ്ഞു”. കൂടാതെ “ബ്ലോക്കുകളുടെ നാടാണോ തൃശൂർ എന്ന് തനിക്ക് തോന്നിപോയെന്നും” താരം പറഞ്ഞു. തൃശൂരിൽ നടൻ ടി.ജി. രവിയുടെ അഭിനയ ജീവിതത്തിന്റെ 50ാം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഉർവശിയുടെ പ്രതികരണം.
“പണ്ട് കണ്ട തൃശൂർ അല്ല ഇപ്പോൾ തൃശൂർ ആകെ മാറി. ഒരുപാട് വികസനം നടന്നു. പക്ഷേ ഗതാഗത കുരുക്ക് വല്ലാത്ത കുരുക്ക് തന്നെയാണ്. ബ്ലോക്കുകളുടെ നാടാണോ തൃശൂർ എന്ന് എനിക്ക് തോന്നിപ്പോയി. ആർക്കും ആർക്കും പ്രയോജനമില്ലാതെ നിരങ്ങി നിരങ്ങി റോഡില്‍ കിടക്കുകയാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അഞ്ചേകാലിന് ഇറങ്ങിയതാണ്, ഗൂഗിള്‍ ചേച്ചി ഏതോ വഴി പറയുന്നു. അടുത്ത തവണ താൻ തൃശൂരിലേക്ക് വരുമ്പോൾ ബ്ലോക്കിലാത്ത തൃശൂരാകണം. ഇത് മന്ത്രിയോടുള്ള എന്റെ അപേക്ഷയാണ്,” ഉർവശി പറഞ്ഞു.
‘രവിനടനം 50’ എന്ന പേരില്‍ നടക്കുന്ന രണ്ടുദിവസത്തെ പരിപാടി റവന്യൂ മന്ത്രി കെ. രാജനാണ് ഉദ്ഘാടനം ചെയ്തത്. ടി.ജി. രവിയും മകനും പേരക്കുട്ടിയും അഭിനയരംഗത്ത് തിളങ്ങുന്നത് നാട്ടുകാരുടെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. നടന്മാരായ ഇന്ദ്രന്‍സ്, സാദിഖ്, ഇര്‍ഷാദ്, രാമു, സംവിധായന് കമല്‍, ഫുട്ബോള്‍ താരം െഎ.എം. വിജയന്, മേളപ്രാമാണികന്‍ പെരുവനം കുട്ടന് മാരാര്‍, സംഗീതസംവിധായകന് വിദ്യാധരന്, ഗാനരചയിതാവ് ബി.െക. ഹരിനാരായണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് തുടങ്ങി നിരവധി പേര് പങ്കെടുത്തു. നടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് അധ്യക്ഷയായി. സിനിമാ നടന് ജയരാജ് വാര്യര്‍ മോഡറേറ്ററായി. സിതാരാ കൃഷ്ണകുമാറിന്റെ ഗാനസന്ധ്യയും നടന്നു. ഉച്ചയ്ക്ക് മൂര്‍ക്കനിക്കരയില്‍നിന്ന് സമ്മേളനനഗരിയിേലക്ക് ഘോഷയാത്രയും ഉണ്ടായി. ഞായറാഴ്ചയും ആഘോഷം തുടരും.