നടി ഷെഫാലി ജാരിവാല അന്തരിച്ചു

','

' ); } ?>

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയിൽ അബോധാവസ്ഥയിലായ നടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. യഥാർഥ മരണ കാരണം  വ്യക്തമായിട്ടില്ല.

മരണസമയത്ത് ഭർത്താവ് പരാഗ് ത്യാഗിയും ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം പുലർച്ചെ പന്ത്രണ്ടരയോടെ പോസ്റ്റ്മാർട്ടത്തിനായി കൂപ്പർ ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു ആശുപത്രിയിൽ നിന്നാണ് മൃതദേഹം ഇവിടേക്ക് കൊണ്ട് വന്നത്. വെള്ളിയാഴ്ച രാത്രി തന്നെ മുംബൈ പൊലീസ് ഷെഫാലിയുടെ വസതിയിലെത്തി പരിശോധന നടത്തിയിരുന്നു. മരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറ​ത്തുവിട്ടിട്ടില്ല.

ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സൽമാൻ ഖാൻ ഒപ്പം 2004 ൽ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ഗാനം വലിയ തരംഗമായി മാറിയതോടെ ‘കാന്താ ലഗാ ഗേൾ’ എന്ന പേരിലാണ് ഷെഫാലി അറിയപ്പെട്ടിരുന്നത്. 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004 ൽ മീറ്റ് ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സംഗീതജ്ഞൻ ഹർമീത് സിങ്ങിനെ ഷെഫാലി വിവാഹം കഴിച്ചു, പക്ഷേ 2009 ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.