ഷംന കാസിന്റെ ‘സുന്ദരി’ റിലീസ് പ്രഖ്യാപിച്ചു

പ്രൊഫഷണല്‍ നര്‍ത്തകിയും മോഡലുമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഷംന കാസിം.മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഷംന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സുന്ദരി’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 13ന് ആണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുക. അര്‍ജുന്‍ അമ്പാടി നായകനാകുന്ന സിനിമയില്‍ ഒരു നര്‍ത്തകിയായിട്ടാണ് ഷംന കാസിം അഭിനയിക്കുന്നത്. കല്യാണ്‍ജി ഗൊഗാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രമായിരിക്കും ഇതെന്നാണ് സൂചന . കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.സുരേഷ് ബോബിലിയാണ് ചിത്രത്തിന്റെ സംഗീതം.ബാല്‍ റെഡ്ഡിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
മണികാന്ത് ആണ് എഡിറ്റിങ്.

സഹനടിയായും നായികയായുമൊക്കെ മലയാളത്തിലും അന്യഭാഷകളിലും ശ്രദ്ധേയയായ താരം. ഒട്ടേറെ ഹിറ്റുകളും ഷംന കാസിം സ്വന്തമാക്കിയിട്ടുണ്ട്.അമൃതാ ടിവി. സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെ താരത്തിന്റെ തുടക്കം. 2004-ല്‍ എന്നിട്ടും എന്ന മലയാള സിനിമയില്‍ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. പിന്നിട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

 

മഞ്ഞുപോലൊരു പെണ്‍കുട്ടി,ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം,അലി ഭായ്,ഫ്‌ലാഷ്,ചട്ടക്കാരി,കോളേജ് കുമാരന്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.പൂര്‍ണ്ണ എന്നാണ് താരത്തിന്റെ മറ്റൊരു പേര്.താരം അടുത്തിടെ വാര്‍ത്തകളില്‍ നിരഞ്ഞു നിന്നിരുന്നു.മകളെ ബ്ലാക്ക് മെയില്‍ ചെയ്തതായി ഷംന കാസിമിന്റെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ 2020 ജൂണില്‍ ഒരു കേസ് നടന്നിരുന്നു.അതിനു പിന്നിലെ നിരവധി തട്ടിപ്പുകളുടെ കഥ പുറത്തുവന്നതാണ്.