ലോക്ഡൗണ്‍ സമയത്തെ താന്‍ കടന്നു പോയ അവസ്ഥകളെ കുറിച്ച് പറയുകയാണ് നടി സനുഷ.യൂട്യൂബ് ചാനലിലൂടെയാണ് താരം അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഒരുസമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്റെ ചിരിയാണ്. കൊറോണ സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.എന്റെ ഉളളില്‍ ഉണ്ടായിരുന്ന നിശബ്ദത ആരോടും തുറന്നു പറയാന്‍ സാധിച്ചില്ല.ഒരു സമയമെത്തിപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയന്നു. ആത്മഹത്യാ ചിന്തകള്‍ എന്നെ അലട്ടി.
ഭ്രാന്ത് ഉളളവര്‍ മാത്രമാണ്സൈക്കോളജിസ്റ്റിന്റെയോ സൈക്കാര്‍ട്ടിസ്റ്റിന്റെയോ സഹായം തേടുന്നതെന്ന ചിന്ത ഇപ്പോഴും പലര്‍ക്കിടയിലുമുണ്ട്.അങ്ങനെയൊരു സഹായം തേടിയാല്‍ ആളുകള്‍ എന്തുവിചാരിക്കുമെന്നാണ് പലരും കരുതുന്നത്.ഞാനും ആരോടും പറയാതെ ഡോക്ടറുടെ സഹായം തേടി. ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ കാര്യം പറഞ്ഞു.
സനുഷയുടെ വാക്കുകള്‍ കേള്‍ക്കാം,