
ഷൂട്ടിങ്ങ് സെറ്റിൽ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സായ് ധൻസിക. ഷൂട്ടിനിടയിൽ മദ്യപിച്ച ഒരാൾ തന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് വരികയും, പറ്റില്ലെന്ന് പറഞ്ഞപ്പം പ്രശനമുണ്ടാക്കിയപ്പോൾ താനയ്യാളെ തല്ലിയെന്നും ധൻസിക പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധൻസിക.
“കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ കാരവാനിലേക്ക് പോയി. എന്റെ കെയര്‍ടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാള്‍ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവിടെ പ്രശ്‌നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല, അയാള്‍ക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ്, അയാള്‍ അതുവഴി അങ്ങ് പോയി. ഞാന്‍ കാരവാനിലും കയറി.” സായ് ധൻസിക പറഞ്ഞു.
“പിന്നെ പുറത്തിറങ്ങുമ്പോള്‍ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാന്‍ പഠിച്ച ആയോഘനകലകള്‍ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവി ധായകനും നായകനും എല്ലാം ചേര്‍ന്ന് എന്നെ പിടിച്ചുവയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാല്‍ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല.” സായ് ധൻസിക കൂട്ടിച്ചേർത്തു.
കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻഷിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.