
നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി ലൈംഗിക അതിക്രമത്തിനു പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിവുകളില്ലാത്തതിനാൽ ബാലചന്ദ്രമേനോനെതിരെയുള്ള കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു മീനുവിന്റെ പരാതി.ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെയും നടി പരാതി നല്‍കിയിരുന്നു.