“സിനിമ എടുക്കാനറിയാം, പ്രമോട്ട് ചെയ്യാനറിയില്ല”; പരാതിയുമായി നടി മീനാക്ഷി

','

' ); } ?>

തന്റെ ഏറ്റവും പുതിയ ചിത്രത്തിന് ആവശ്യമായ പ്രൊമോഷന്‍ അണിയറപ്രവർത്തകർ നൽകിയില്ലെന്ന പരാതിയുമായി നടി മീനാക്ഷി.
പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നെങ്കിലും റിലീസിന് മുന്നോടിയായി യാതൊരുവിധ പ്രൊമോഷണല്‍ പരിപാടികളും നിര്‍മ്മാതാക്കള്‍ നടത്തിയിട്ടില്ലെന്നാണ് മീനാക്ഷിയുടെ പരാതി. നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രൈവറ്റ് എന്ന ചിത്രത്തെക്കുറിച്ചാണ് മീനാക്ഷി പരാതി ഉന്നയിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“സിനിമ എന്തെന്നും എങ്ങനെയെടുക്കണമെന്നും അറിയാം. അതി മനോഹരമായ ഒന്ന്. പക്ഷെ എടുത്തവർക്ക് സംഗതി എങ്ങനെ പ്രമോട്ട് ചെയ്യണമന്നറിയില്ല”, ഇങ്ങനെ ഒരു സിനിമ ഇറങ്ങുന്നുണ്ട് എന്നെങ്കിലും ഒന്നറിയിക്കാനുള്ള വഴി നോക്കേണ്ടേ”. മീനാക്ഷി കുറിച്ചു

ഇന്നായിരുന്നു ചിത്രത്തിൻറെ റിലീസ്. ചിത്രത്തില്‍ ഇന്ദ്രന്‍സിനും അന്നു ആന്‍റണിക്കുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്. ലിമിറ്റഡ് റിലീസ് ആണ് ചിത്രത്തിന്. കൂടാതെ സ്ക്രീന്‍ കൗണ്ടും കുറവാണ്. ‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം, സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് നിർമ്മിച്ചിരിക്കുന്നത്.