നിനക്ക് ഇഷ്ടമുളള പ്രവര്‍ത്തി ചെയ്തു ജീവിക്കാന്‍ പരിപൂര്‍ണ്ണ പിന്തുണ, അച്ഛന്‍ മകള്‍ക്കയച്ച കത്ത്

','

' ); } ?>

പതിനെട്ടാം വയസ്സില്‍ അച്ഛന്‍ മകള്‍ക്കയച്ച കത്ത് പങ്കുവെച്ച് കനി കുസൃതി.സാമുഹ്യ പ്രവര്‍ത്തകനായ മൈത്രേയന്‍ തന്റെ
മകള്‍ക്കയച്ച കത്താണിത്. പതിനെട്ടു വയസ്സു തികഞ്ഞ നി ഇനി ഇന്ത്യന്‍ ഭരണഘടനപരമായി സ്വതന്ത്രയായി.ഇനി നിന്റെ ജീവിതം നിനക്ക് തെരഞ്ഞെടുക്കാം അതിന് എല്ലാ പിന്തുണയും അറിയിക്കുന്നെന്നും കത്തില്‍ പറയുന്നു.ജീവിതത്തിലെന്നും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവെച്ച ഒരു വ്യക്തിത്വമാണ് മൈത്രേയന്‍, അതു പോലെ കനി കുസൃതിയും.

കത്തിലെ ചില പ്രധാന ഭാഗങ്ങള്‍

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നുവെക്കാനുളള അവകാശത്തിന് പിന്തുണ നല്‍കുന്നു.

ഇഷ്ട്‌പ്പെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കരവര്‍ഗ്ഗമായാലും ലൈംഗികബന്ധത്തില്‍ലേര്‍പ്പെടാനുളള അവകാശത്തിന് പിന്തുണ നല്‍കുന്നു.

ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുളള നിന്റെ അവകാശം ,നിനക്ക് സ്വതന്ത്രമായി ചെയ്യാനുളള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

മദ്യം കഴിക്കാനും പുക വലിക്കാനും നിനക്ക് അവകാശമുണ്ട്.


നിനക്ക് ഇഷ്ടമുളള പ്രവര്‍ത്തി ചെയ്തു ജീവിക്കാന്‍ പരിപൂര്‍ണ്ണ പിന്തുണ.

ആരോടും പ്രേമം തോന്നുന്നില്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കാനാണ് താല്‍പ്പര്യമെങ്കില്‍ സമ്മതം.