‘ബിലാലി’ന്റെ കഥ എനിക്കറിയാം, അമൽ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ജ്യോതിർമയി

','

' ); } ?>

അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ബിലാലി’ന്റെ കഥ തനിക്കറിയാമെന്ന് നടി ജ്യോതിർമയി. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷകശ്രദ്ധയുള്ള സിനിമയുടെ വിശേഷങ്ങളും അമൽ നീരദിന്റെ സിനിമാ രീതികളും നടി പങ്കുവെച്ചു. പുതിയ ചിത്രമായ ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’വിന്റെ പ്രമോഷന്റെ ഭാഗമായി ‘ന്യൂസ് മലയാളത്തിന്’ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിന് മുൻപ് തന്നെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കേണ്ട അഭിനേതാക്കളും അമലിന്റെ മനസ്സിൽ വ്യക്തമായി രൂപപ്പെട്ടിട്ടുണ്ടാകുമെന്ന് ജ്യോതിർമയി വ്യക്തമാക്കി. എല്ലാവരെയും ഒരുമിച്ചല്ല കാണാറുള്ളത്; പലരെയും വിവിധ സ്ഥലങ്ങളിൽ നേരിട്ട് കണ്ടാണ് സംസാരിക്കുന്നത്. സിനിമയുടെ ആശയങ്ങൾ തന്നോടും പങ്കുവെക്കാറുണ്ടെന്നും ‘ബിലാലി’ന്റെ കഥ തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 2007ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായി എത്തുന്ന ‘ബിലാലിനായി’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ജ്യോതിർമയിയുടെ വാക്കുകൾ:

പ്രീ പ്രൊഡക്ഷന് മുൻപുതന്നെ കഥാപാത്രങ്ങളെല്ലാം അമലിന്റെ മനസ്സിൽ സെറ്റായിരിക്കും. ശേഷം ആരൊക്കെയാണോ ആ കഥാപാത്രങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നത്, ആ ആർട്ടിസ്റ്റുകളോട് സംസാരിക്കും. എല്ലാവരെയും ഒരുമിച്ചല്ല കാണുന്നത്. പലരെയും പല സ്ഥലങ്ങളിൽ വെച്ചാണ് മീറ്റ് ചെയ്യുന്നത്. സ്റ്റോറിയുടെ കാര്യങ്ങളൊക്കെ എന്നോട് സംസാരിക്കാറുണ്ട്. ജസ്റ്റ് ഒരു ഐഡിയ തരും. പൂർണമായും ചർച്ച ചെയ്യും എന്നല്ല, ചിലതൊക്കെ. ‘ബിലാലി’ന്റെ കഥ എനിക്കറിയാം. എന്നോട് പറഞ്ഞിട്ടുണ്ട്.