രണ്ടു വർഷത്തെ ദാമ്പത്യം, ഒന്നര വർഷമായി ഒരുമിച്ചല്ല; വിവാഹമോചിതയാകുന്നുവെന്ന് നടി ഹരിത ജി നായർ

','

' ); } ?>

നടി ഹരിത ജി. നായർ വിവാഹ മോചിതയാകുന്നു. ഹരിത തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെ ബാലകല്യകാല സുഹൃത്തും കൂടിയായ എഡിറ്റർ വിനായകിനെയായിരുന്നു ഹരിത വിവാഹം കഴിച്ചിരുന്നത്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേർപിരിയൽ. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.

“ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്‌പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്‌തിപരമാണ്. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കു… ജീവിക്കാൻ അനുവദിക്കൂ.”- ഹരിത കുറിച്ചു

2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകരും. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്ററാണ് വിനായക്. ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്. നുണക്കുഴി, നേരം തുടങ്ങിയ സിനിമകളിലും വിനായക് പ്രവർത്തിച്ചിട്ടുണ്ട്. കസ്‌തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. കസ്തൂരിമാനുശേഷം തിങ്കൾക്കലമാൻ, ശ്യാമാമ്പരം തുടങ്ങിയ സീരിയലുകളിലും ഹരിത വേഷമിട്ടു. ‘ചെമ്പരത്തി; എന്ന സീരിയലിലാണ് ഹരിത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.