“50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നു, മറ്റൊരു നടിക്ക് ഈ അവസ്ഥ വരരുത്”; ഗൗരി കിഷൻ

','

' ); } ?>

തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് നടി ഗൗരി കിഷൻ. താൻ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും, നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും ഗൗരി പറഞ്ഞ . കൂടാതെ തന്റെ ശരീരം തന്റെ ചോയിസാണെന്നും, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സംഭവത്തിൻെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

“എന്റെ ശരീരം എന്റെ ചോയിസാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ഞാൻ സംസാരിക്കാത്തത് എനിക്ക് വേണ്ടി മാത്രമല്ല, എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചത്. യൂട്യൂബറോട് തിരിച്ച് ചോദിച്ചപ്പോള്‍ ആ മുറിയില്‍ ഉണ്ടായിരുന്നവര്‍ എന്നോട് മാപ്പ് പറയണമെന്നാണ് അവശ്യപ്പെട്ടത്. വിഷയം ചര്‍ച്ചയായ ശേഷം സിമിനാ മേഖലയില്‍ നിന്ന് ഒത്തിരി പേര്‍ പിന്തുണയുമായി എത്തി, അതിൽ സന്തോഷമുണ്ട്.” ഗൗരി പറഞ്ഞു.

“സിനിമയെ കുറിച്ചോ ഞാന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചോ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു വെയിറ്റെന്ന് ചിരിയോടെ അയാൾ നടനോട് ചോദിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് ഡയറക്ടറോടും ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നത്. ഞാനും പഠിച്ചത് ജേർണലിസമാണ്, 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നു. എന്‍റെ ടീമിലെ ഒരു അംഗം പോലും ഒന്നും പ്രതികരിച്ചില്ല. ഗൗരി കിഷൻ കൂട്ടിച്ചേർത്തു.

ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.