നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ ഹാജരായി

','

' ); } ?>

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നിര്‍ദേശം പാലിച്ചു പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.വി എന്‍ അനില്‍ കുമാറാണ് ഈ കേസിലേക്കായി വിചാരണക്കോടതിയില്‍ ഹാജരായത്. നേരത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ സുരേശന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്. കേസ് പരിഗണിക്കുന്നത് ഈ മാസം 11ലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ക്കാണ് വിചാരണ കോടതി ഈ നിര്‍ദേശം നല്‍കിയിരുന്നത്.

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേള്‍ക്കാതെ വിധി പറയരുതെന്ന വാദവുമായി ദിലീപും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.