“ഇത് മാധ്യമപ്രവർത്തനമല്ല, മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം”; അനശ്വര രാജൻ

','

' ); } ?>

തമാശയായി താൻ പറഞ്ഞ വാക്കുകൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പ്രതികരിച്ച് നടി അനശ്വര രാജൻ. ‘അഭിമുഖത്തിനിടെ തമാശയായി പറഞ്ഞ കാര്യത്തെ ഗൗരവകരമായ പ്രസ്‌താവന എന്ന രീതിയിൽ മാറ്റിയെന്നും, സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ് താൻ ആഗ്രഹിക്കാറുള്ളതെന്നുംഅനശ്വര പറഞ്ഞു. ഇൻസറ്റഗ്രാം സ്‌റ്റോയിലൂടെയാണ് അനശ്വരയുടെ പ്രതികരണം. വാർത്താകാർഡിൻ്റെ ചിത്രമടക്കം പങ്കുവച്ചാണ് അനശ്വര ഇൻറ്റഗ്രാം സ്‌റ്റോറി പങ്കുവച്ചത്.

“സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. എന്നാൽ ന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖം മുഴുവൻ കേട്ട് അതിൽ വളരെ തമാശയായി പറഞ്ഞ എന്റെ വാക്കുകൾ അടർത്തിയെടുത്ത് വളരെ ഗുരുതരസ്വഭാവമുള്ളതാണ് എന്ന് കണക്കാക്കി നൽകിയ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്.” അനശ്വര രാജൻ പറഞ്ഞു.

“ഇത് മാധ്യമപ്രവർത്തനമല്ല. വാർത്തയെ, എൻ്റെ പ്രസ്‌താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുന്നതാണ്. ഇത് കേവലം ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ്. ഞാൻ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് വിഷമിപ്പിച്ചു. മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം.” അനശ്വര രാജൻ കൂട്ടിച്ചേർത്തു.” അനശ്വര രാജൻ കൂട്ടിച്ചേർത്തു.

വിത്ത് ലവ്’ എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നൽകിയ തമിഴ് അഭിമുഖത്തിലെ അനശ്വരയുടെ വാക്കുകളാണ് ചില മാധ്യമങ്ങൾ തെറ്റായി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ മറ്റുള്ളവരുമായി വൈബാകാൻ മണ്ടിയായി അഭിനയിച്ചു. എന്നായിരുന്നു വാർത്ത. ‘ടൂറിസ്‌റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ആണ് ‘വിത്ത് ലവി’ൽ നായകനായെത്തുന്നത്. മഥൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസിനെത്തുന്നത്. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മധൻ എന്ന നവാഗത സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. സൗന്ദര്യ രജനികാന്ത് നിർമിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.