“തെരുവ് പീഡനത്തെ നിങ്ങൾ എങ്ങനെ നേരിടും?”; വീഡിയോയുമായി ഐശ്വര്യ റായ്

','

' ); } ?>

സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് നടി ഐശ്വര്യാ റായ്. തെരുവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പുതിയ ക്യാമ്പെയിന് തുടക്കിട്ടിരിക്കുകയാണ് താരം. ലോറിയൽ പാരീസിന്റെ സ്റ്റാൻഡ് അപ്പ് പരിശീലന പരിപാടിയുടെ ഭാഗമായാണ് താരം തന്റെ വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ, “തെരുവ് പീഡനത്തെ നിങ്ങൾ എങ്ങനെ നേരിടും?” എന്ന് ചോദിച്ചു കൊണ്ടാണ് ഐശ്വര്യ സംഭാഷണത്തിന് തുടക്കമിടുന്നത്. ‘കണ്ണുകളില്‍ നോക്കാതിരിക്കുകയല്ല വേണ്ടത്. പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം നേരിടണം. തല ഉയര്‍ത്തിപ്പിടിക്കണം. സ്ത്രീത്വമെന്നതും സ്ത്രീപക്ഷത്തിനുവേണ്ടി നിലകൊള്ളുന്നതും മോശം കാര്യമല്ല. എന്റെ ശരീരത്തിന് മൂല്യമുണ്ട്. ആര്‍ക്കുവണ്ടിയും നിങ്ങളുടെ മൂല്യം കുറച്ചുകാണരുത്. സ്വയം സംശയിക്കരുത്. നിങ്ങളുടെ മൂല്യത്തിന് വേണ്ടി നിലകൊള്ളുക. നിങ്ങളുടെ വസ്ത്രങ്ങളെയോ മേക്കപ്പിനെയോ കുറ്റപ്പെടുത്തരുത്. തെരുവിലെ അതിക്രമം ഒരിക്കലും നിങ്ങളുടെ കുഴപ്പമല്ല.’ -ഐശ്വര്യാ റായ് പറഞ്ഞു.

സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വാക്കുകൾ ആവശ്യവും പ്രസക്തവുമായി തുടരുന്ന സമയത്താണ് അവരുടെ ഉറച്ച വാക്കുകൾ. സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്ന വീഡിയോ, അതിക്രമങ്ങൾ നേരിടേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അത്തരം അനുഭവങ്ങൾക്ക് സ്വയം കുറ്റപ്പെടുത്തരുതെന്ന് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.