നടിയെ ആക്രമിക്കിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

','

' ); } ?>

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയായിരിക്കും സര്‍ക്കാര്‍ സുപ്രീംകോടതിയിലും ഉയര്‍ത്തുക. സിആര്‍പിസി 406 അനുസരിച്ചായിരിക്കും കോടതി മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വിചാരണക്കോടതി തുടര്‍ നടപടികളുമായി മുന്നോട്ട് പോയിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനാല്‍ ഉടന്‍ തന്നെ പുതിയ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും വിചാരണക്കോടതി അറിയിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അടുത്തമാസം രണ്ടാം തീയതി വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വിചാരണക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണകോടതിയുടെ ശ്രമം.