‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’ക്ക് ആശംസകളുമായി താരലോകം..

','

' ); } ?>

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യ നടനായ ഹരിശ്രീ അശോകന്‍ സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’ നാളെ തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിനും സഹപ്പ്രവര്‍ത്തകനും ആശംസകളുമായിയെത്തിരിക്കുകയാണ് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍. ജയറാം, മഞ്ജു വാര്യര്‍, നവ്യനായര്‍, ലെന, സംവിധായകന്‍ വിനയന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സിദ്ധാര്‍ത്ഥ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന മണിക്കുട്ടന്‍, ബൈജു എന്നിവരും ഹരിശ്രീ അശോകന് ആശംസകളുമായെത്തി.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മറ്റു കഥാപാത്രങ്ങളായി മനോജ് കെ.ജയന്‍, ടിനി ടോം, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരുമെത്തുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മലയാളികളുടെ പ്രിയ ഹാസ്യ താരം കൊളപ്പുള്ളി ലീലയും ചിത്രത്തില്‍ ഒരു രസികന്‍ വേഷവുമായെത്തുന്നുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ ഒരു താരനിരയുമായെത്തുന്ന ചിത്രം ഒരു പൂര്‍ണ കോമഡി എന്റര്‍റ്റെയ്നറായിരിക്കും.

താരങ്ങള്‍ ഹരിശ്രീ അശോകന് ആശംസകളുമായെത്തിയപ്പോള്‍..