നായകനായ വിഷ്ണു ഗോവിന്ദ് ഇനി സംവിധാനത്തിലേയ്ക്കും

','

' ); } ?>

നാടകത്തിന്റെ തട്ടകത്തില്‍ നിന്നെത്തി മെക്‌സിക്കന്‍ അപാരത, ഇയ്യോബിന്റെ പുസ്തകം, മദ്രാസ് കഫേ, ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നീ ചിത്രങ്ങളിലെ മറക്കാനാവാത്ത വേഷങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് വിഷ്ണു ഗോവിന്ദ്. സിനിമയോടുള്ള അഭിനിവേശത്തിലൂടെ നീണ്ട നാളത്തെ പരിശ്രമത്തിനൊടുവില്‍ നേടിയെടുത്ത അഭിനയപാടവവും വേഷത്തിനൊത്ത് പ്രതിഫലിക്കുന്ന ശബ്ദവും തന്നെയാണ് വെള്ളിത്തിരയിലെ വിഷ്ണുവിന്റെ കരുത്ത്.

നീരജ് മാധവ് നായകനായെത്തിയ ഗൗതമന്റെ രഥം എന്ന ചിത്രമാണ് വിഷ്ണുവിന്റെ ഏറ്റവുമൊടുവില്‍ തിയറ്ററിലെത്തിയ ചിത്രം. രസകരമായ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കോട്ടയംകാരന്‍ ഇപ്പോള്‍ സ്വന്തം കഥ പറയാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം ഒരു പുതിയ സിനിമ ഡയറക്ട് ചെയ്യാനുള്ള പ്ലാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണെന്ന് വിഷ്ണു സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കഥ തയ്യാറായെന്നും ഈ വര്‍ഷം പകുതിയോടെ ഷൂട്ട് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും വിഷ്ണു പറയുന്നു.