ടൊവിനോയുടെ ‘നടികര്‍ തിലകം’ പോസ്റ്റർ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നടികര്‍ തിലക’ത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. കുരിശിന്‍ മേല്‍ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് പോസ്റ്ററില്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കഴ്സിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ നടികര്‍ തിലകത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡേവിഡ് പടിക്കല്‍ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. പുഷ്പ സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.