നടന്‍ തവസിയുടെ ചികിത്സ ഏറ്റെടുത്ത് എംഎല്‍എ ശരവണന്‍

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ് നടന്‍ തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎല്‍എ ശരവണന്‍.തവസിയുടെ ഇപ്പോഴത്ത അവസ്ഥയെത്തുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ശരവണന്‍ വിവരമറിയുകയും ചികിത്സ ഏറ്റെടുക്കുകയും ചെയ്യ്തത്.

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള താരം ചെന്നൈയില്‍ ചികിത്സയിലാണ് .സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ ചികിത്സയ്ക്ക് നിവൃത്തിയില്ലാത്തതിനെ തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ഥിച്ച് താരത്തിന്റെ മകന്‍
രംഗത്തെത്തിയിരുന്നു.

തമിഴ് സിനിമകളില്‍ അവതരിപ്പിച്ച കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് തവസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സ്വാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.