ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം; നടൻ ശ്രീനിവാസൻ അന്തരിച്ചു

','

' ); } ?>

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

ഭാര്യയും അടുത്ത ചില ബന്ധുക്കളുമാണ് നിലവിൽ ആശുപത്രിയിൽ ഉള്ളത്. മക്കൾ വിനീതും ധ്യാനും സ്‌ഥലത്തില്ല. ഇരുവരും കൊച്ചിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇവരെത്തിയ ശേഷമായിരിക്കും സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. എംഎൽഎ കെ. ബാബു, രമേഷ് പിഷാരടി അടക്കമുള്ള ചലച്ചിത്ര പ്രതിഭകൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.