“‘പരാശക്തിക്ക്’ വിജയ്‌യുടെ അനുഗ്രഹം ഉണ്ട്, ഞങ്ങളുടെ ബന്ധം അങ്ങനെയാണ്”; ശിവകാർത്തികേയൻ

','

' ); } ?>

ശിവകാർത്തികേയൻ ചിത്രം പരാശക്തിക്കെതിരെയുള്ള വിജയ് ആരാധകരുടെ വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ. “ചിത്രം
വേനൽക്കാലത്തേക്ക് മാറ്റിയാൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കാരണം റിലീസ് ബുദ്ധിമുട്ടാകുമെന്നും, വിജയ്‌യുടെ മാനേജരെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ശിവകാർത്തികേയൻ പറഞ്ഞു. കൂടാതെ 33 വർഷമായി നമ്മെ വിസ്മയിപ്പിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്നും, പരാശക്തിക്ക് വിജയ്‌യുടെ അനുഗ്രഹമുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. പരാശക്തിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പരാശക്തി’ ആദ്യം 2025 ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ‘ജനനായകനും’ ഇതേ സമയം റിലീസ് ചെയ്യുന്നതൊഴിവാക്കാനായി പരാശക്തിയുടെ റിലീസ് മാറ്റിവെച്ചിരുന്നു. പക്ഷെ ‘പരാശക്തി’യുടെ നിർമാതാവ് പൊങ്കൽ റിലീസ് തീയതി സൂചിപ്പിച്ചപ്പോൾ ‘ജനനായകൻ്റെ’ നിർമാതാക്കളും അതിനൊപ്പം നീങ്ങി. ഇതറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങളുടെ നിർമാതാവിനെ വിളിച്ച് റിലീസ് തീയതി മാറ്റാൻ കഴിയുമോ എന്ന് ചോദിച്ചു. എന്നാൽ ചിത്രത്തിനുവേണ്ടി പണം നിക്ഷേപിച്ചവരോട് ‘പരാശക്തി’ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അതിനോടകം അറിയിച്ചിരുന്നു. കൂടാതെ, 2026 വേനൽക്കാലത്തേക്ക് മാറ്റിയാൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കാരണം റിലീസ് ബുദ്ധിമുട്ടാകുകയും ചെയ്യും. വിജയ്‌യുടെ മാനേജരെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.” ശിവ കാർത്തികേയൻ പറഞ്ഞു.

“പൊങ്കൽ ആയതുകൊണ്ട് രണ്ട് ചിത്രങ്ങൾക്കും റിലീസ് ചെയ്യാൻ ധാരാളം ഇടമുണ്ടെന്നും ബോക്‌സ് ഓഫീസിൽ പരസ്‌പരം ബാധിക്കില്ലെന്നും വിജയ് സർ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ‘പരാശക്തി’ക്ക് സർ എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ട്. അതിനാൽ, എല്ലാവരും ജനുവരി 9ന് ‘ജനനായകൻ’ ആസ്വദിക്കൂ. 33 വർഷമായി നമ്മെ വിസ്മയിപ്പിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. പിന്നെ ജനുവരി 10ന് ‘പരാശക്തി’ കാണാൻ വരികയും വേണം. വിജയ് നായകനായ ‘ഗോട്ടി’ൽ അഭിനയിച്ചത് ഞങ്ങളുടെ ബന്ധം അങ്ങനെയായതിനാലാണ്.” ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.

ജനുവരി 9-ന് വിജയ് നായകനാകുന്ന ജനനായകനും പത്താം തീയതി ശിവ കാർത്തികേയൻറെ പരാശക്തിയും റിലീസ് ചെയ്യുകയാണ്. വിജയ് അഭിനയിക്കുന്ന അവസാനചിത്രമെന്ന പ്രത്യേകതയുള്ള ജനനായകൻ എത്തി തൊട്ടടുത്ത ദിവസംതന്നെ പരാശക്തി റിലീസ് ചെയ്യുന്നതിൽ വിജയ് ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. എച്ച് വിനോദാണ് ‘ജനനായകൻ’ സംവിധാനം ചെയ്യുന്നത്. ബോബി ഡിയോൾ വില്ലനാകുന്ന ചിത്രത്തിൽ നരേൻ, പ്രകാശ് രാജ്, മമിത ബൈജു, പൂജ ഹെഗ്ഡേ എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്. സുധ കൊങ്കരയാണ് ‘പരാശക്തി’ ഒരുക്കുന്നത്. രവി മോഹൻ, അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. 1960കളിലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം.