
ഹോളിവുഡ് നടന് റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു. 95 വയസായിരുന്നു. വിർജീനിയയിലെ മിഡിൽബർഗിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ ലൂസിയാന ഡുവല്‍ ആണ് മരണവിവരം തന്റെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ‘ലോകത്തിന് അദ്ദേഹം ഒരു അക്കാദമി അവാർഡ് ജേതാവും മികച്ച സംവിധായകനുമൊക്ക ആയിരിക്കാം, എന്നാൽ എനിക്ക് അദ്ദേഹം എന്റെ സർവ്വസ്വവുമായിരുന്നു’ ലൂസിയാന കുറിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. താരം. അല്‍പാച്ചിനോ അടക്കമുള്ള പ്രമുഖര്‍ നടന് അന്ത്യാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.
‘ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്’ ആണ് റോബർട്ടിന്റെ ആദ്യ ചിത്രം. സിനിമയില്‍ ബൂ റാഡ്ലി എന്ന കഥാപാത്രത്തെയാണ് റോബര്‍ട്ട് ഡുവല്‍ അവതരിപ്പിച്ചത്. ‘ദി ഗോഡ്ഫാദര്’ സിനിമയിലെ ടോം ഹേഗന്‍ എന്ന കഥാപാത്രവും ‘അപ്പോകാലിപ്സ് നൗ’വിലെ ലഫ്റ്റനന്റ് കേണല്‍ ബില്‍ കില്‍ഗോര്‍ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. കൂടാതെ ടെന്‍ഡര്‍ മെഴ്സീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാര്‍ റോബര്‍ട്ട് നേടിയിരുന്നു. ആറ് തവണ മികച്ച നടനുള്ള ഓസ്കാറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. നാല് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും നേടിയിട്ടുണ്ട്. നടന് പുറമെ സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഡുവല്‍.