നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ; പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

','

' ); } ?>

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി പ്രമുഖ നടൻ രവീന്ദ്രനെയും വൈസ് ചെയർപേഴ്സനായി നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരെയും നിയമിച്ച് സർക്കാർ. സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയിലൂടെ ലക്ഷ്യമിടുന്നത്. ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ, സിനിമാ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് പുതിയ ചെയർമാൻ.

തൃപ്പൂണിത്തുറയിൽ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രൻ, ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അഭിനയപഠനം പൂർത്തിയാക്കിയത്. 1980-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഒരു തലൈ രാഗ’ത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. രജനികാന്ത് – കമൽഹാസൻ കാലഘട്ടത്തിൽ തമിഴ് സിനിമയുടെ പ്രധാനധാരയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സകലകലാ വല്ലവൻ, പൊക്കിരി രാജ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം വേഷമിട്ടു. ‘ഈ നാട്’, ‘ജോൺ ജാഫർ ജനാർദ്ദനൻ’, ‘അതിരാത്രം’ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെയും അദ്ദേഹം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

പുതിയ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍.ടി.ചാക്കോ എന്നിവരെയും സർക്കാർ തെരഞ്ഞെടുത്തു. ഇവർക്കൊപ്പം ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി അക്കാദമിയുടെ ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *