എന്തായിരുന്നു വലിയ കരച്ചിലൊക്കെ, രുക്മിണിയമ്മയെ വീഡിയോ കോള്‍ ചെയ്ത് ലാലേട്ടന്‍

','

' ); } ?>

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞു കൊണ്ട് കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.ഇപ്പോഴിതാ രുക്മിണിയമ്മയെ വീഡിയോക്കോള്‍ ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് തന്റെ ആരാധികയുമായി താരം വീഡിയോ കോളില്‍ സംസാരിച്ചത്. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ സംസാരം തുടങ്ങിയത്. കൊവിഡ് കാലമായതിനാല്‍ നേരിട്ട് കാണാനുള്ള പരിമിതികള്‍ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവില്‍ അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്തു.താനിപ്പോള്‍ ഇടുക്കിയിലാണെന്നും കൊവിഡ് കഴിയട്ടെ നേരില്‍ കാണാം എന്നും,നേരില്‍ കണ്ടാല്‍ എന്താണ് തനിക്ക് നല്‍കുക എന്നൊക്കെ മോഹന്‍ലാല്‍ അമ്മുമ്മയോട് ചോദ്യക്കുന്നുണ്ട്. രുക്മിണിയമ്മയുടെ സുഖവിവരങ്ങളൊക്കെ അന്വേഷിച്ചതിന് ശേഷമാണ് താരം വീഡിയോ കോള്‍ കട്ട് ചെയ്തത്.

സിനിമ താരങ്ങളെ കാണണമെന്ന് പ്രേക്ഷകര്‍ എന്നും കൗതുകത്തോടെ പറയാറുളള കാര്യമാണ്.തരത്തില്‍ ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കിയ താരങ്ങളുടെ വാര്‍ത്തകളും നമ്മങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12th മാനിന്റെ ഷൂട്ടിങ്ങിയാണിപ്പോള്‍ മോഹല്‍ലാല്‍ .ഇരുവരും ചേര്‍ന്നൊരുക്കിയ ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷൂട്ടിംഗ് നടക്കുന്ന ചിത്രമാണ് 12th മാന്‍. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് സിനിമ കൂടിയാണിത്.

നിഴലുകള്‍ മറനീക്കുന്നു’ എന്ന ടാഗ്ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ’12th മാന്‍’. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ എന്റെര്‍റ്റൈനെര്‍ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാന്‍ അവലംബിച്ചു പോരുന്നത്.പൃഥ്വിരാജ് സംവിധാനം ചൈയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിങ്ങിന് ശേഷമാണ് താരം 12th മാന്‍ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യ്തിരിക്കുന്നത്.