പ്രശസ്ത തമിഴ് സിനിമാസീരിയല്‍ നടന്‍ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ടെലിവിഷന്‍ സീരിയലായ എതിര്‍നീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
തമിഴ് സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത മാരിമുത്തു കഴിഞ്ഞ വര്‍ഷം സീരിയലുകളിലൂെട മിനി സ്‌ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ചു. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.