‘സണ്ണി വെയ്‌നും ലുക്മാനും തമ്മില്‍ പൊരിഞ്ഞ അടി…

‘നടന്‍ സണ്ണി വെയ്‌നും ലുക്മാനും തമ്മില്‍ പൊരിഞ്ഞ അടി’, സമൂഹമാധ്യമങ്ങളില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പ്രചരിക്കുന്നൊരു വിഡിയോയുടെ അടിക്കുറിപ്പാണിത്. വിഡിയോയില്‍, അവിടെ നടക്കുന്നത് പൊരിഞ്ഞ തര്‍ക്കവും ബഹളവുമാണെന്നത് വ്യക്തം. സണ്ണി വെയ്‌നും ലുക്മാനും തമ്മില്‍ അടിയുണ്ടാകുന്നതും അവ്യക്തമായി വിഡിയോയില്‍ കാണാം. പിന്നീട് അവരെ റൂമിലുള്ള മറ്റുള്ളവര്‍ തന്നെ പിടിച്ചുമാറ്റുന്നുമുണ്ട്.

സാധാരണ സിനിമയില്‍ ഇത്തരം ‘വിവാദ’ വിഡിയോകള്‍ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിക്കാറുണ്ട്. ഇതും അതുപോലൊരു പ്രമോഷനല്‍ വിഡിയോ തന്നെയായിരിക്കും എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെയും ചര്‍ച്ച. സംഗതി സിനിമാ പ്രമോഷന്‍ തന്നെയാണെന്നാണ് കേള്‍ക്കുന്നത്.

ലുക്മാനും സണ്ണി വെയ്‌നും ഒന്നിക്കുന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടൊരു വിഡിയോയാണിത്. എന്നാല്‍ ഈ വിഡിയോ ഇപ്പോള്‍ പുറത്താകാന്‍ എന്താണ് കാരണമെന്നതും വ്യക്തമല്ല. അണിയറ പ്രവര്‍ത്തകരില്‍ ആരോ ഒരാള്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തതോടെ നിമിഷനേരങ്ങള്‍ കൊണ്ട് വൈറലാകുകയായിരുന്നു.