ഇന്ദ്രന്‍സ് കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകില്ല

','

' ); } ?>

കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകാന്‍ കഴിയില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് ഉള്‍പ്പെടെ അഞ്ച് പേരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മന്ത്രി എകെ ബാലനെ കണ്ട് അറിയിക്കുകയും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കത്തു നല്‍കുകയും ചെയ്തതായി താരം പറയുന്നു.

ഇന്ദ്രന്‍സ് അഭിനയിച്ച ചിത്രങ്ങള്‍ ഇത്തവണ അവാര്‍ഡിനു പരിഗണിക്കുന്നുണ്ട്.അതിനാലാണ് സ്ഥാനം ഏറ്റെടുക്കാന്‍ കഴിയാത്തതെന്നും തന്റെ അസൗകര്യങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തിയതായും ഇന്ദ്രന്‍സ് പറഞ്ഞു.