ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരം; പൂര്‍ണിമയെ അഭിനന്ദിച്ച് ഇന്ദജിത്ത്

','

' ); } ?>

മികച്ച വനിതാ സംരഭകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ പൂര്‍ണിമയെ അഭിനന്ദിച്ച് ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത്. ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണ് പൂര്‍ണിമയെ തേടിയെത്തിയതെന്ന് ഇന്ദ്രജിത്ത് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. പൂര്‍ണിമയില്‍ അഭിമാനമുണ്ടെന്നും താരം പറയുന്നു. പൂര്‍ണിമയ്‌ക്കൊപ്പം പുരസ്‌കാരം നേടിയ ശ്രുതി ഷിബുലാല്‍, ഷീല ജെയിംസ് എന്നിവരെയും ഇന്ദ്രജിത്ത് അഭിനന്ദിച്ചു.

സിനിമാതാരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍നിന്നു സംരംഭകയായി മാറിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കിയത്. അന്താരാഷ്ട്ര വനിതാദിനാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.