സ്വാമി വിവേകാനന്ദനായി ബോളിവുഡിലെ പ്രമുഖ നടി

അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ജയാ ബച്ചന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. സ്വാമി വിവേകാനന്ദന്റെ വേഷത്തിലുള്ള ജയാ ബച്ചന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം റിലീസ് ചെയ്തിരുന്നില്ല. ചിത്രം പങ്കുവെച്ച് കൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചത് ഇങ്ങനെയാണ് ‘ഭാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തില്‍ സ്വാമി വിവേകാനന്ദനായി ജയ. ചിത്രം പൂര്‍ത്തിയാക്കാതെ പോയി’. ജയാ ബച്ചന്റെ ഈ അപൂര്‍വ്വ ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ് ലൈക്കും കമന്റുകളും നല്‍കിയിരിക്കുന്നത്.