തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു

','

' ); } ?>

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിര്‍മാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു ചികില്‍സയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളില്‍ വേഷമിട്ടു. നാല്‍പതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകള്‍, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികില്‍സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു.

പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982 ല്‍ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.