സോഹന്‍ സീനുലാല്‍ ഒരുക്കുന്ന ഡാന്‍സ് പാര്‍ട്ടിയില്‍ ശ്രീനാഥ് ഭാസി,വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ഒന്നിക്കുന്നു

','

' ); } ?>

.

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ഒരുക്കുന്ന ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഡാന്‍സ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ വടുതല സെന്റ് ആന്തണിസ് പള്ളി പാരീഷ് ഹാളില്‍ വച്ചാണ് നടന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ‘ഡാന്‍സ് പാര്‍ട്ടി’യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മലയാള സിനിമയിലേക്ക് ഓള്‍ഗ പ്രൊഡക്ഷന്‍സ് എന്ന പുത്തന്‍ പ്രൊഡക്ഷന്‍ ബാനറിന്റെ കടന്നു വരവിനു കൂടെയാണ് ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രം തുടക്കമിടുന്നത്. റെജി പ്രോതാസിസ്, നൈസി റെജി ദമ്പതിമാരാണ് ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ സാരഥികള്‍. ബിനു കുര്യന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സോഹന്‍ സീനുലാല്‍ തന്നെയാണ്.ഫുക്രു, ജൂഡ് ആന്തണി ജോസഫ്,സാജു നവോദയ, ലെന, പ്രയാഗ മാര്‍ട്ടിന്‍, ശ്രദ്ധ ഗോകുല്‍, ജോളി ചിറയത്ത്, പ്രീതി, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ബിനു തൃക്കാക്കര, ഫൈസല്‍, ഷിനില്‍ , ഗോപാല്‍ജി, ജാനകി ദേവി, അമാര, സിജി, സുശീല്‍, ബിന്ദു, നസീര്‍ഖാന്‍, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായര്‍, എല്‍ദോ സുമേഷ്, ഡോക്ടര്‍ ശശികാന്ത്, വര്‍ഗീസ് എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.

 

ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വി സാജനാണ് എഡിറ്റര്‍.പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – സുനില്‍ ജോസ്, ലിറിക്‌സ് – സന്തോഷ് വര്‍മ്മ, പ്രൊജക്റ്റ് ഡിസൈനര്‍- മധു തമ്മനം, സതീഷ് കൊല്ലം, കോ ഡയറെക്ടര്‍ -പ്രകാശ് കെ മധു, മേക്ക് അപ് – റോണക്‌സ് സേവ്യര്‍, കോസ്റ്റും – അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ – ഡാന്‍ ജോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – സുനില്‍ പി എസ്, സ്റ്റില്‍സ് – നിദാദ് കെ എന്‍, ഡിസൈന്‍സ് – കോളിന്‍സ് ലിയോഫില്‍, മീഡിയ മാനേജ്‌മെന്റ് & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.