
ചലച്ചിത്ര താരം ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വെച്ച് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. താരത്തിന്റെ കൈവിരലിനാണ് അപകടം പറ്റിയത്. ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം.
പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെ ബിജുക്കുട്ടന് സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പാടേ തകർന്ന അവസ്ഥയിലാണ്. ഇരുവരും ഇപ്പോൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.