വാഹനാപകടം; നടൻ ഭരത് കാന്ത് അന്തരിച്ചു

','

' ); } ?>

തെലുങ്ക് ചലച്ചിത്ര താരവും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത് കാന്ത് വാഹനാപകടത്തിൽ അന്തരിച്ചു. 31 വയസ്സായിരുന്നു. ഹൈദരാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ അപകടത്തിൽ ഭരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും മരണപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ചുതന്നെ രണ്ടുപേരുടെയും മരണം സംഭവിച്ചു.

അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്നു ഭരത് കാന്ത്. ഇൻസ്റ്റഗ്രാമിൽ 40,000-ത്തോളം ഫോളോവേഴ്സും യൂട്യൂബിൽ 30,000 സബ്സ്ക്രൈബേഴ്സും അദ്ദേഹത്തിനുണ്ട്. ‘ടെനന്റ്’, ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും വിവിധ വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഭരതിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ താരത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധകർക്കിടയിൽ നോവായി മാറുകയാണ്. ബാങ്കോക്കിലെ ഒരു മാളിൽ നിന്നുള്ള ചിത്രമാണ് അദ്ദേഹം അവസാനമായി പങ്കുവെച്ചത്. ‘നാൻ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. തെലുങ്ക് സിനിമാ ലോകത്തെ സഹപ്രവർത്തകരും ആരാധകരും ഭരത് കാന്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.