
തിരുവനന്തപുരത്ത് വെച്ച് നടന്ന സ്റ്റുഡന്റ് കേഡറ്റ് ലീഡര്‍ഷിപ്പ് സമ്മിറ്റ് ‘അസെന്റ് 2025’ ന്റെ ഉദ്ഘാടനം പ്രശസ്ത നടന്‍ ആന്റണി വര്‍ഗീസ് നിര്‍വഹിച്ചു. പരിപാടിയില്‍ അജിത ബീഗം ഐപിഎസും ആന്റണിയോടൊപ്പം സംബന്ധിച്ചു.
സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ പരിശീലിപ്പിക്കുകയും അവരെ സാമൂഹികമായി പ്രാപ്തരാക്കുകയും ചെയ്യുകയാണ് സ്റ്റുഡന്റ് കേഡറ്റ് സമ്മിറ്റിന്റെ ലക്ഷ്യം. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കുട്ടികളെ കൈവരിക്കാന സമ്മിറ്റ് ശ്രമിക്കുന്നുണ്ട്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ഐ ആം ഗെയിം’ന്റെ ആദ്യ ഷെഡ്യൂളിനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ആന്റണി വര്‍ഗീസ്, ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഇടവേള എടുത്താണ് ചടങ്ങില്‍ പങ്കെടുത്തത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പെപ്പെയ്ക്കുമൊപ്പം നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴില്‍ നിന്നും മിഷ്‌കിന്‍, കതിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി