നടനും സംവിധായകനുമായ ഇംതിയാസ് ഖാന്‍ അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ ഇംതിയാസ് ഖാന്‍ അന്തരിച്ചു.77 വയസ്സായിരുന്നു.മുതിര്‍ന്ന ബോളിവുഡ് താരം ജയന്ത് ഖാന്റെ മകനും അന്തരിച്ച നടന്‍ അംജദ് ഖാന്റെ സഹോദരനുമാണ് അദ്ദേഹം

നിരവധി നാടകങ്ങളും അദ്ദേഹം സംവിധാനംചെയ്തിട്ടുണ്ട്.സക്കറിയാന്‍ ഖാന്‍ എന്നായിരുന്നു ആദ്യത്തെ പേര്. സിനിമയില്‍ വന്നശേഷം ഇംതിയാസ് ഖാന്‍ എന്നാക്കിമാറ്റുകയായിരുന്നു.ബോളിവുഡ് സിനിമാലോകത്ത് നിന്നും നിരവധി താരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിത്.സിനിമാ-ടെലിവിഷന്‍ താരമായ കൃതിക ദേവി ദേശായാണ് ഭാര്യ.മകള്‍ അയേഷ ഖാനാണ്.

യാദോം കീ ബാരാത്, ധര്‍മാത്മ, ദയാവാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.