മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി നടൻ അജിത്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ അജിത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അജിത് സംഭാവന നല്‍കിയിരിക്കുന്നത്. ‘ശ്രീ അജിത് കുമാര്‍ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഇരുപത്തിയഞ്ച് ലക്ഷം സംഭാവന നല്‍കി” അദ്ദേഹത്തിന്റെ പബ്ളിസിസ്റ്റ് ആയ സുരേഷ് ചന്ദ്രയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ സംഭാവനയുടെ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ ഒട്ടേറെ പേരാണ് താരത്തെ അഭിനന്ദിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.പി.ആര്‍.എഫ്) സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

നടന്മാരായ ശിവകുമാറും കാര്‍ത്തിയും സൂര്യയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ഒരു കോടിയുടെ ചെക്ക് കൈമാറിയിരുന്നു. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന നല്‍കണമെന്ന് നടന്‍ ശിവകുമാര്‍ അഭ്യര്‍ഥിച്ചു.

21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്. അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിള്‍ അജിത് അഭിനയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്. ഇതില്‍ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ് . ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തില്‍ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തില്‍ ആയിരുന്നു. 1995 ആസൈ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചു. ഇത് വളരെ വലിയ ഹിറ്റ് ആയിരുന്നു. തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയില്‍ വലയ ഹരമായി. ഈ കാലഘട്ടത്തില്‍ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു . പിന്നീട് ദീന ,സിറ്റിസന്‍ ,വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു .എന്നാല്‍ 2003 ന് ശേഷം അദ്ദേഹം കാറോട്ടത്തില്‍ ശ്രദ്ധിക്കുവാന്‍ സിനിമകളുടെ എണ്ണം കുറച്ചു . ഈ കാലയിളവില്‍ പില്‍ക്കാലത്ത് ഹിറ്റ് ആയ ഗജിനി ഉള്‍പെടെയുള്ള ചിത്രങ്ങള്‍ അദ്ദേഹം വേണ്ടെന്നു വെച്ചു . 2006 ല്‍ ‘വരലാരു’ എന്ന ചിത്രത്തിലൂടെ അജിത് തന്റെ പഴയ സ്ഥാനം തിരികെ നേടി . 2007 ല്‍ തമിഴില്‍ കോളിളക്കം സൃഷ്ടിച്ച ‘ബില്ല’ പുറത്തിറങ്ങി . മേല്പറഞ്ഞ രണ്ടു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത് . ഇത് തമിഴിലെ വലിയ റെക്കോര്‍ഡ് ചിത്രവും ആയിരുന്നു . അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേകത്തിന്റെ ടീസര്‍ ഏറ്റവും വേഗത്തില്‍ അഞ്ച് ദശലക്ഷം വ്യൂസ് നേടുന്ന ടീസര്‍ എന്ന റെക്കോഡും, ടീസര്‍ പുറത്തിറങ്ങി 12 മണിക്കൂറിനുള്ളില്‍ കരസ്ഥമാക്കി