ഐശ്വര്യ രാജേഷ് തെലുങ്കിലേക്ക്

മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു. യുവനടന്‍ വിജയ് ദേവര്‍കൊണ്ടയുടെ നായികയായിട്ടാണ് ഐശ്വര്യയുടെ അരങ്ങേറ്റം. ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ് സിനിമകളിലെ ഐശ്വര്യയുടെ പ്രകടനം കണ്ടാണ് ചിത്രത്തിലേക്ക് ക്രാന്തി മാധവ് നടിയെ ക്ഷണിച്ചത്. ഐശ്വര്യയെ കൂടാതെ റാഷി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. കെ.എസ്.രാമറാവു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.