പല വട്ടം കോടതിയില്‍ കരഞ്ഞു…വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി

','

' ); } ?>

വിചാരണ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ആക്രമിക്കപ്പെട്ട നടി. കോടതിയില്‍ നിന്നും മാനസിക പീഡനം ഏറ്റുവെന്നാണ് നടിയുടെ പരാതി. ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു. സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ചോദ്യങ്ങളുണ്ടായി. പലവട്ടം കോടതിയില്‍ കരയേണ്ടി വന്നെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളെ കോടതി തടഞ്ഞില്ല. അനേകം അഭിഭാഷകരുടെ മുന്നില്‍ വെച്ചാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വന്നത്. കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെന്നും നടി അറിയിച്ചു. വിചാരണ കോടതി തെറ്റായ ഉത്തരവുകള്‍ ഇറക്കിയെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി നടിയോട് ചോദിച്ചിരുന്നു. എല്ലാത്തിനെയും എതിര്‍ക്കേണ്ടതില്ലെന്നാണ് നേരത്തെ തോന്നിയിരുന്നതെങ്കിലും അത് തെറ്റാണെന്ന് പിന്നീട് മനസിലായെന്നുമായിരുന്നു മറുപടി. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യത്തില്‍ വാദം പൂര്‍ത്തിയായി. വിധി പറയുന്നതിനായി മാറ്റി.

വിചാരണ തടയാന്‍ എതിര്‍ കക്ഷികള്‍ പല തവണ കോടതിയെ സമീപിച്ചു. ദിലീപിന് വേണ്ടി 19 അഭിഭാഷകര്‍ ഹാജരായി. 80 സാക്ഷികളെ വിസ്തരിച്ചു. കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ പലവട്ടം ശ്രമിച്ചിരുന്നുവെന്നും നടി അറിയിച്ചു. വിചാരണ കോടതി തെറ്റായ ഉത്തരവുകള്‍ ഇറക്കിയെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി നടിയോട് ചോദിച്ചിരുന്നു. എല്ലാത്തിനെയും എതിര്‍ക്കേണ്ടതില്ലെന്നാണ് നേരത്തെ തോന്നിയിരുന്നതെങ്കിലും അത് തെറ്റാണെന്ന് പിന്നീട് മനസിലായെന്നുമായിരുന്നു മറുപടി.