ആറാമത് പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തുടക്കമായി

ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കോട്ടയത്ത് വെച്ച് തുടക്കമായി. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഉത്ഘാടനം നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സിബി മലയില്‍, ബീനാ പോള്‍, എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. മേളയില്‍ ഇക്കുറി പതിനഞ്ച് വിദേശ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ കൊറിയന്‍ സിനിമയായ പാരസൈറ്റിനെ കൂടാതെ അഫ്ഗാനിസ്ഥാന്‍, കൊറിയ, ഖസാഖിസ്ഥാന്‍, ബെല്‍ജിയം, ഫ്രാന്‍സ്, അല്‍ജീരിയ, ജപ്പാന്‍, ദക്ഷിണ ആഫ്രിക്ക, യു.കെ, മാസിഡോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് പ്രദര്‍ശനത്തിനായി എത്തുന്നത്.

പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ :

പാരസൈറ്റ് (കൊറിയ) നാല് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം. കാന്‍ഫിലിം ഫെസ്റ്റിവലിലെ പുരസ്‌കാരം.

ഫിയേലാസ് ചൈല്‍ഡ് (സൗത്ത് ആഫ്രിക്ക) കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ആഫ്രിക്കന്‍ ചിത്രം.

അഡല്‍ട്ട് ഇന്‍ ദ റൂം (Adult In The Room) (ഫ്രാന്‍സ് , ഗ്രീസ്) വെനീസ് ഫിലിം ഫെസ്റ്റിവല്‍. സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.

ഡീപ്പ് വെല്‍ (ഖസാക്കിസ്ഥാന്‍) ധാക്ക രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രാഹണത്തിനുള്ള പുര്സ്‌കാരം നേടിയ ചിത്രം.

ഡോര്‍ ലോക്ക് (കൊറിയ)ഫാര്‍ ഈസ്റ്റ് ഫിലിം ഫെസ്റ്റിവല്‍. ബ്രസല്‍സ് ഫണ്ടാസ്റ്റിക് ഫിലിം ഫെസ്റ്റിവല്‍.

ഹൈഫ സ്ട്രീറ്റ് (ഇറാഖ് , ഖത്തര്‍)ബുസാന്‍ ഇന്‍ര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം

ഹാവ, മരിയം, ഐഷ (അഫ്ഗാന്‍) വെനീസ് ഫിലിം ഫെസ്റ്റിവല്‍

ഇറ്റ് മസ്റ്റ് ബി ഹെവന്‍ (ഫ്രാന്‍സ്, ഖത്തര്‍, ജര്‍മ്മനി, കാനഡ, ടര്‍ക്കി, പാലസ്തീന്‍) കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം

മൈ ന്യൂഡിറ്റി മീന്‍സ് നത്തിങ് (ഫ്രാന്‍സ്) ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ റോത്തര്‍ഡാം, സിഡ്നി ഫിലിം ഫെസ്റ്റിവല്‍

കാമിലി (ഫ്രാന്‍സ്, സെന്‍ട്രല്‍ അഫ്രിക്കന്‍ റിപബ്ലിക്ക്) ലോക്കാര്‍ണോ ഫിലിം ഫെസ്റ്റിവല്‍

ഗോഡ് എക്സിസ്റ്റ് , ഹേര്‍ നെയിം ഇസ് പെട്രേൂണിയ (റിപബ്ലിക്ക് ഓഫ് മാസിഡോണിയ, ക്രൊയേഷ്യ) ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി പുരസ്‌കാരം. ഡോര്‍ട്ട്മുണ്ട് വനിതാ ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം

ബ്യൂര്‍ണിങ് (കൊറിയ, ജപ്പാന്‍) കാന്‍ ഫിലിം ഫെസ്റ്റിവല്‍

പാപ്പിച്ച (ഫ്രാന്‍സ്, അല്‍ജീരിയ) കാന്‍ ഫിലിം ഫെസ്റ്റിവല്‍

യങ്ങ് അഹമ്മദ് (ബെല്‍ജിയം ഫ്രാന്‍സ്) കാന്‍ ഫിലിം ഫെസ്റ്റിവല്‍

നോ ഫാദര്‍ ഇന്‍ കാശ്മീര്‍ (ഇന്ത്യ, യുകെ) ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്‍