മൂന്ന് കഥകളുമായി ‘ആണും പെണ്ണും’; മോഷന്‍ പോസ്റ്റര്‍

മൂന്നു കഥകളെ ആസ്പദമാക്കി എത്തുന്ന രാജീവ് രവിയുടെ ആണും പെണ്ണും എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.പ്രണയം, കാമം, ചതി എന്നീ മൂന്ന് കാര്യങ്ങളെ ആസ്പദമാക്കിയാണ് കഥകള്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് സ്ത്രീകള്‍, മൂന്ന് കഥകള്‍, മൂന്ന് കാലഘട്ടങ്ങള്‍, മൂന്ന് വികാരങ്ങള്‍ എന്നിവയാണ് ആണ്ണും പെണ്ണും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.മാര്‍ച്ച് 26നാണ് ചിത്രം റിലീസ് ചെയ്യുക.

ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് .

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തനെയും കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം