1999 ല്‍ വിനയന് സംവിധാനം ചെയ്ത ആകാശഗംഗയിലെ ഹിറ്റ് ഗാനമായിരുന്നു കെ.എസ് ചിത്രയുടെ പുതുമഴയായ് വന്നു നീ… ഈ ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ പുറത്തിറങ്ങി. രണ്ടാം ഭാഗമായ ആകാശഗംഗ 2 ലാണ് പഴയ പാട്ടിനെ പുതുക്കി അവതരിപ്പിക്കുന്നത്. ശബ്നം റിയാസാണ് കവര്‍ വേര്‍ഷനില്‍ പാടിയിരിക്കുന്നത്. ആകാശഗംഗയിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യയാണ് ശബ്നം റിയാസ്.
രമ്യ കൃഷ്ണന്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.