
മമ്മൂട്ടിയുടെ തിരിച്ചു വരവിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി മമ്മൂട്ടി റഫറൻസുമായൊരുങ്ങുന്ന തെലുങ്ക് ചിത്രം. കിരൺ അബ്ബാവാരം നായകനായി എത്തുന്ന ”കെ റാമ്പ്” എന്ന സിനിമയിലാണ് ഇപ്പോൾ മമ്മൂട്ടി റഫറൻസ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ മമ്മൂക്കയുടെ ഒരു വിന്റേജ് ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ചായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും. ചിത്രം ഒക്ടോബർ 18 ന് പുറത്തിറങ്ങും. ചിത്രം കേരളത്തിൽ വെച്ച് നടക്കുന്ന കഥയായത് കൊണ്ട് തന്നെ ചിത്രത്തിൽ ഇനിയും മലയാള സിനിമ റഫറൻസുകൾ പ്രതീക്ഷിക്കാം.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് മമ്മൂട്ടി വീണ്ടും ചിത്രീകരണങ്ങളിൽ സജീവമായത്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ഹൈദരാബാദ് ഷെഡ്യൂളിലാണ് മമ്മൂട്ടി ഇന്നലെ ജോയിൻ ചെയ്തത്.
ചിത്രത്തിൻറെ ടീസർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.