
സൂര്യ – ജിത്തു മാധവൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ആക്ഷൻ കോമഡി എന്റർടൈനർ ചിത്രമായ ‘സീനി’ന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. ഡി.എസ്.പി ഇൻമ്പരാജ് എന്ന പൊലീസ് കഥാപാത്രമായി സൂര്യ എത്തുമ്പോൾ, ഈശ്വരൻ എന്ന വില്ലൻ വേഷത്തിലാണ് മലയാളത്തിന്റെ യുവതാരം നസ്ലെൻ എത്തുന്നത്. ഇരുവരും തമ്മിലുള്ള തീപാറുന്ന പൊലീസ്-വില്ലൻ പോരാട്ടമായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം.
നസ്രിയ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി നവംബർ 6ന് തിയറ്ററുകളിലെത്തും. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണിത്. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ജ്യോതികയും സൂര്യയും ചേർന്ന് ഴഗരം സ്റ്റുഡിയോസ്, 2D എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കേരളത്തിൽ ഗോകുലം മൂവീസും, ഗൾഫ് രാജ്യങ്ങളിൽ ഫാർസ് ഫിലിംസും, തമിഴ്നാട്ടിൽ ശക്തി ഫിലിം ഫാക്ടറിയുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ : ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.