‘കാതലിൽ’ മമ്മൂട്ടി ചെയ്തപോലെയോ ‘സത്യം സുന്ദര’ ത്തിൽ അരവിന്ദ സ്വാമി ചെയത പോലെയോ ചെയ്യൂ, ഞങ്ങൾ സ്വീകരിക്കും; രവി തേജയ്ക്ക് ആരാധകന്റെ കത്ത്

','

' ); } ?>

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അപാകതയുണ്ടെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ട് നടൻ രവിതേജക്ക് കത്തെഴുതി ആരാധകൻ.
തങ്ങൾ ആവശ്യപ്പെടുന്നത് പഴയ രവി തേജയെ അല്ല എന്നും, കാതൽ സിനിമയിൽ മമ്മൂട്ടി ചെയ്ത പോലെയുള്ള വേഷങ്ങൾ ചെയ്താൽ തങ്ങൾ സ്വീകരിക്കുമെന്നും ആരാധകൻ കത്തിൽ പറഞ്ഞു. രണ്ട് പേജുള്ള കത്ത് എക്സിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങള്‍ ആവശ്യപ്പെടുന്നത് പഴയ രവി തേജയെ അല്ല. ഞങ്ങള്‍ക്ക് വേണ്ടത് പുതിയ രവി തേജയെയാണ്. ‘കാതല്‍’ എന്ന സിനിമയില്‍ മമ്മൂട്ടി സര്‍ ചെയ്തതുപോലെ ഒരു സ്വവര്‍ഗാനുരാഗിയുടെ വേഷം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ അത് കാണും. ‘സത്യം സുന്ദരം’ എന്ന സിനിമയിലെ അരവിന്ദ് സ്വാമിയെപ്പോലെ ആഴമുള്ള കഥാപാത്രത്തെയാണ് നിങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, പ്രേക്ഷകര്‍ അത് ഏറ്റെടുക്കും’, ആരാധകൻ കുറിച്ചു.

‘എന്തടിസ്ഥാനത്തിലാണ് സംവിധായകരെ തിരഞ്ഞെടുക്കുന്നത്? പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകുന്നതിനെ അഭിനന്ദിക്കുന്നു. പക്ഷേ, ആദ്യം അവരുടെ കഴിവുകൾ വിലയിരുത്തേണ്ടതല്ലേ? ഒന്നോ രണ്ടോ മോശം സിനിമകൾ മനസ്സിലാക്കാം, എന്നാൽ ഇപ്പോൾ തുടർച്ചയായ പരാജയങ്ങളാണ്. ഇതിനെക്കുറിച്ച് ഗൗരവമായി പുനർവിചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു. സമീപകാല സിനിമകളിൽ നടിമാരുമായുള്ള സ്ക്രീനിലെ കെമിസ്ട്രിയിൽ ചേർച്ചയില്ലായ്മ‌ അനുഭവപ്പെടുന്നു. നിർമാണ നിലവാരം ഞെട്ടിക്കുന്ന തരത്തിൽ മോശമാണ്. സെറ്റുകളും വിഎഫ്എക്സും നിലവാരം കുറഞ്ഞതാണ്. പ്രൊമോഷനുകൾ ഇല്ലെന്നുതന്നെ പറയാം. ശക്തമായ പിആർ ടീമിനെ നിയമിക്കണം.’ ആരാധകൻ കൂട്ടി ചേർത്തു.